Breaking News

വിലക്ക് ലംഘിച്ച് പ്രതിഷേധം; ചെന്നൈയില്‍ 600 പേര്‍ക്കെതിരെ കേസ്


ചെന്നൈ: പൗരത്വ ഭേദഗതിക്കെതിരെ ചെന്നൈയില്‍ പ്രതിഷേധിച്ച 600 പേര്‍ക്കെതിരെ കേസ്.

ലോക്‌സഭാംഗമായ തോള്‍ തിരുമാവളവന്‍, ടിഎം കൃഷ്ണ, നടന്‍ സിദ്ധാര്‍ത്ഥ്, നിത്യാനന്ദ് ജയറാം എന്നിവര്‍ ഉള്‍പ്പെടെ പ്രതിഷേധിച്ച 600 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇവരും പങ്കെടുത്തിരുന്നു. ഇവര്‍ നടത്താനിരുന്ന പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഈ അനുമതി നോക്കാതെ പ്രതിഷേധത്തില്‍ പങ്കെടുത്ത 600 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top