Breaking News

ഫാത്തിമയുടെ മരണം: സിബിസിഐഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്തുകൊണ്ട് സിബിസിഐഡിയ്ക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കേസ് വിദഗ്ധ സമിതിയെ ഏല്‍പ്പിക്കാന്‍ മടിക്കുന്നത് എന്തു കൊണ്ടാണെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഐഐടി മരണം വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഫാത്തിമയുടേത് ഉള്‍പ്പെടെ മദ്രാസ് ഐഐടിയിലെ മരണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂരാണ് ഹര്‍ജി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top