Latest News

രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മംനല്‍കി ഇരുപത്തിയൊന്നുകാരി

ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഇരട്ട തലകളും, മൂന്ന് കൈകളുമായി കുഞ്ഞ് ജനിച്ചു. ഭോപ്പാലിലെ വിദിഷ പട്ടണത്തിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ബബിത അഹിര്‍വാര്‍ എന്ന ഇരുപത്തിയൊന്നുകാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമേ പ്രത്യക്ഷമായിട്ടുള്ളൂ, കുട്ടിയുടെ വലത് കൈയില്‍ രണ്ട് കൈപ്പത്തികളുമുണ്ട്.

അപൂര്‍വമായി മാത്രമേ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുളെളന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയിലെ അതീവ സുരക്ഷായൂണിറ്റില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top