Breaking News

രമ്യ ഹരിദാസിന് നേരെ കയ്യേറ്റം ;എംപിമാരെ പുറത്താക്കി

ന്യൂഡൽഹി: രമ്യ ഹരിദാസ് എം പിക്ക് നേരെ പാർലമെന്റിൽ കയ്യേറ്റശ്രമം. എം പിയെ പുരുഷ മാർഷൽമാർ കയ്യേറ്റം ചെയ്തതായി പരാതി.രമ്യയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റി.രമ്യ സ്‌പീക്കർക്ക് പരാതി നൽകി.

മഹാരാഷ്ട്ര പ്രശ്നത്തിൽ പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിൽ ഇറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയിൽ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎൻ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി. അതിനിടെ നടുത്തളത്തിൽ ഇറങ്ങി ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാൻ മാര്‍ഷൽമാരെ നിയോഗിച്ചത് സംഘര്‍ഷത്തിനിടയാക്കി. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നൽകിയിട്ടുണ്ട്. .ടി എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് പുറത്താക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top