സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സബ്ജൂനിയര് പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജി താരക്ക് സ്വര്‍ണം. പാലക്കാട് കാണിക്കമാത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് താര. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സാന്ദ്ര മോള് സാബു സ്വര്‍ണം നേടി. എസ്.എം.വി എച്ച് എസ് എസ് പൂഞ്ഞാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്രമോള്‍ സാബു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ നിവേദ്യ ജെ എസിന് വെള്ളി കിട്ടി.
സംസ്ഥാന സ്കൂള്‍ കായിക മേള: പാലക്കാടിന് സ്വര്‍ണം
By
November 17, 2019 3:24 pm