Kerala

‘നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല’, ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എംഎൽഎ പ്രതിഭ

ആലപ്പുഴ: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല യുവതീപ്രവേശനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച്‌ യു പ്രതിഭ എംഎല്‍എ. നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ലെന്ന് എംഎല്‍എ പറഞ്ഞു.

 

”പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് പറയാന്‍ ഞങ്ങള്‍ വനിതാ മതില്‍ തീര്‍ത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയില്‍ വെന്തു വെണ്ണീറാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് എന്റെ പാര്‍ട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതില്‍” എന്നും പ്രതിഭ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top