നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു . നോയിഡ സെക്ടര്‍ 49ല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു .
സാരമായി പരുക്കറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവന് രക്ഷിക്കാനായില്ല.