പാട്ന: നദിയില്‍ വീണ ബിജെപി എംപിയെ രക്ഷിച്ചത് നാട്ടുകാര്‍. ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ റാം ക്രിപാല്‍ യാദവാണ് ചങ്ങാടത്തില്‍ നിന്ന് നദിയിലേക്ക് വീണത്. പാടലിപുത്രയിലെ എംപിയാണ് ക്രിപാല്‍ യാദവ്. പിന്നീട് പ്രദേശവാസികള്‍ വെള്ളത്തിലേക്ക് എടുത്തുചാടി എംപിയെ രക്ഷിക്കുകയായിരുന്നു.
ടയര്‍ ട്യൂബുകളും മുളയും ചേര്‍ത്ത് നിര്‍മ്മിച്ച ചങ്ങാടത്തിലായിരുന്നു എംപിയുടെയും സംഘത്തിന്റെയും യാത്ര. ബോട്ടുകള്‍ ലഭിക്കാത്തതുകൊണ്ടാണ് ചങ്ങാടം ഉപയോഗിക്കേണ്ടി വന്നത്. ധനറുവ മണ്ഡലത്തിലെ പ്രളയബാധിതരെ കണ്ട് മടങ്ങുമ്പോഴാണ് അപകടം.