കശ്മീരില്‍ വീട്ടുതടങ്കലില്‍ ഉള്ള മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ നാളെ പോകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം നല്കാന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മടങ്ങിവന്ന ശേഷം സത്യവാങ്മൂലം നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി. അതോടൊപ്പം കശ്മീരില്‍ പോകുമ്പോള്‍ സഹായിയെ കൂടെ കൊണ്ടുപോകാന്‍ കശ്മീര്‍ ഗവര്‍ണറോട് അനിമതി തേടിയിട്ടുണ്ടെന്നും, യെച്ചൂരി ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞൂ.