ലഖ്നൗ: പ്രിയങ്കഗാന്ധിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സോന്‍ഭദ്ര വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കും. വൈകുന്നേരത്തോടെ മാധ്യമങ്ങളെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്ക യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനില്‍ക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം.