Latest News

‘അവസരം വേണമെങ്കിൽ ലൈംഗികത്വം മറച്ചുവെക്കൂ’; അനുഭവം വെളിപ്പെടുത്തി ‘ട്വിലൈറ്റ്’ താരം ക്രിസ്റ്റിന്‍ സ്റ്റുവെര്‍ട്ട്

ലൈംഗികത്വം മറച്ചുവെച്ചാല്‍ മാത്രമേ മാര്‍വല്‍ സിനിമകളില്‍ അവസരം ലഭിക്കൂവെന്ന് ചിലര്‍ പറഞ്ഞതായി വെളിപ്പെടുത്തി ഹോളിവുഡ് നടി ക്രിസ്റ്റിന്‍ സ്റ്റുവെര്‍ട്ട്. ഒരു അഭിമുഖത്തിലാണ് 29കാരിയായ നടിയുടെ വെളിപ്പെടുത്തല്‍.

”നിങ്ങളുടെ ഗേള്‍ഫ്രണ്ടിന്റെ കയ്യും പിടിച്ച് പരസ്യമായി ഇറങ്ങി നടന്നാല്‍ മാര്‍വല്‍ സിനിമകളിലൊന്നും അവസരം ലഭിച്ചേക്കില്ല” എന്ന് തുറന്നുപറഞ്ഞവരുണ്ട്. അങ്ങനെയുള്ളവര്‍ക്കൊപ്പം എനിക്ക് ജോലി ചെയ്യേണ്ട. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഇനി ആരോടും ഒന്നും ഒളിച്ചുവെക്കേണ്ട ആവശ്യമില്ല”- ക്രിസ്റ്റിന്‍ പറഞ്ഞു.

കരിയറിൽ ഉയരങ്ങളിലെത്തണമെങ്കിൽ ലൈംഗികത്വം മറച്ചുവെക്കണമെന്ന പഴഞ്ചൻ ചിന്തകളാണ് ചിലർക്ക്. നിങ്ങളൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് അവർക്കിഷ്ടപ്പെടില്ല, പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ താത്പര്യം തോന്നുന്നുവെന്നത് അംഗീകരിക്കാൻ കഴിയില്ല എന്നൊക്കെ കേട്ടു. അന്നും ഇന്നും അതിനെ കാര്യമായി എടുത്തിട്ടില്ലെന്ന് താരം പറയുന്നു.

ബോളിവുഡ് നടൻ റോബർട്ട് പാറ്റിൻസണുമായുള്ള ബന്ധം വേർ പിരിഞ്ഞതിന് പിന്നാലെയാണ് താനൊരു ബൈസെക്ഷ്വൽ ആണെന്ന കാര്യം ക്രിസ്റ്റെൻ തുറന്നു പറയുന്നത്. പാറ്റിൻസണിനോടൊപ്പമുള്ളത് ജീവിതമായിരുന്നില്ലെന്നും ക്രിസ്റ്റെൻ പറഞ്ഞു. നടി സ്റ്റെല്ലമാക്സ് വെല്ലുമായി പ്രണയത്തിലാണിപ്പോൾ ക്രിസ്റ്റെൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top