Latest News

യുഎസില്‍ കാര്‍ തടാകത്തിലേക്കു മറിഞ്ഞ് മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

സൗത്ത് ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ കാര്‍ തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായിയുടെ മകന്‍ ബോബി മാത്യു (46), ഭാര്യ ഡോളി (42) അവരുടെ മകന്‍ സ്റ്റീവ് (14) എന്നിവരാണു മരിച്ചത്.

ഡാലസില്‍ ഐടി എഞ്ചിനീയറായ ബോബി മാത്യുവിനെ ഫോര്‍ട്ട്ലോഡര്‍ ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്കു മറിയുകയായിരുന്നു. ഫ്‌ളോറിഡ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top