ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു. തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന് തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. വിവരമറിഞ്ഞ് സിനിമാതാരങ്ങളുള്‍പ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസകള്‍ നേര്‍ന്നത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നിരിക്കുന്നത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവേലും വിവാഹിതരായത്.
കാത്തിരിപ്പിന് വിരാമം; കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു
By
April 18, 2019 10:16 am