Breaking News

സ്ഥിതി അതീവഗുരുതം; ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് ട്രംപ്

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അപകടകരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും പുല്‍വാമ ഭീകരാക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സ്ഥിതി വഷളാക്കിയിരിക്കുകയാണെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഘര്‍ഷത്തിന് അയവ് വരുത്താന്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. 40 സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ വികാരം മനസിലാക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അടുത്തിടെയുണ്ടായ സംഭവം അത് തീവ്രമാക്കിയിരിക്കുകയാണെന്നും ട്രംപ് പ്രതികരിച്ചു.

ഭീകര സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണും വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top