കുട്ടിക്കാലത്ത് ആഞ്ഞിലിച്ചുള നുണഞ്ഞ നൊസ്റ്റാള്‍ജിക് ഓര്മ നില നിര്‍ത്താന്‍ ആഞ്ഞിലിച്ചക്ക വാങ്ങുന്നവരുടെ എണ്ണം കൂടുന്നു.
ഡിമാന്റ് വര്‍ധിച്ചതോടെ ഈ കുഞ്ഞന്‍ ചക്കയ്ക്ക് കിലോഗ്രാമിന് 200 രൂപ വരെ വിലയായിട്ടുണ്ട്. കൊച്ചി വൈപ്പിന്‍ മേഖലയിലാണ് ആഞ്ഞിലിച്ചക്ക വില്‍ക്കപ്പെടുന്നത്.
കീടനാശിനി സാന്നിധ്യമില്ലാത്ത പഴ വര്‍ഗമെന്ന നിലയില്‍ ഇത് സുരക്ഷിതമായി കഴിക്കാം. ഇതിന് പുറമേ ആഞ്ഞിലി ചക്ക പോഷക സമൃദ്ധമാണ്.
മരത്തില്‍ നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വര്‍ധിച്ച കൂലിചെലവാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം.
അങ്കമാലി മൂക്കന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ചക്കകളാണ് കൊച്ചിയില്‍ വില്‍ക്കുന്നത്.