രജിഷ വിജയന് ടൈറ്റില്‍ കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ജൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്കൂള്‍ വിദ്യാര്‍ഥിനിയായി രജിഷയെത്തിയ ജൂണിലെ ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കൗമാരവും യൗവ്വനവും അവതരിപ്പിക്കുന്നതിനായി രണ്ട് വ്യത്യസ്ത ലുക്കിലാണ് രജിഷ ചിത്രത്തിലെത്തുന്നത്.
ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ജൂണ്‍.
അശ്വതി, അര്ജുന് അശോകന്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. പതിനാറ് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതും ജൂണിന്റെ പ്രത്യേകതയാണ്.
മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം നേടിയ നടിയാണ് രജിഷ വിജയന്.