Kerala

സംസ്ഥാനത്താകെ രണ്ടരക്കോടി വോട്ടര്‍മാര്‍, ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികപ്രകാരം സംസ്ഥാനത്താകെ 2,54,08,711 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,11,189 പേര്‍ സ്ത്രീകളും 1,22,97,403 പേര്‍ പുരുഷന്മാരുമാണ്.

മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനയുണ്ടായതായി. പോളിങ് ബുത്തുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഏറ്റവുംകൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്. 30,47,923 പേര്‍. തൊട്ടുപിന്നില്‍ തിരുവനന്തപുരം. 26,54,470 പേര്‍. ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരും മലപ്പുറം ജില്‌ളയില്‍. 15,26,826 പേര്‍. രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804 വനിതകള്‍.

പുതുക്കിയ വോട്ടര്‍പട്ടികയില്‍ 119 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2018-നു മുമ്പ് ഈ വിഭാഗത്തില്‍ ആരും പേരുചേര്‍ത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം 18 പേരുണ്ടായിരുന്നതാണ് ഇപ്പോള്‍ 119 ആയി ഉയര്‍ന്നത്. കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലാണ്.

ഇത്തവണ 66,584 പ്രവാസികളാണ് വോട്ടര്‍പട്ടികയിലുള്ളത്. 43,339 പേര്‍ കൂടി. യുവവോട്ടര്‍മാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ധനയുണ്ട്. 2,61,780 പേര്‍ പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടു. കൂടുതല്‍ യുവ വോട്ടര്‍മാര്‍ മലപ്പുറത്താണ് (46,700). കോഴിക്കോട്ടും (33,027) തൃശ്ശൂരുമാണ് (23,789) തൊട്ടുപിന്നില്‍.

സംസ്ഥാനത്ത് ഇക്കുറി 24,970 പോളിങ് ബൂത്തുകളുണ്ടാകും. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 24,460 ആയിരുന്നു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ www.ceo.kerala.gov.in അപേക്ഷ നല്‍കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top