Badminton

സൈന നെഹ്‌വാളിന് ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം. നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ കരോലിന മാരിന്‍ ഫൈനലില്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് കിരീടം സൈനയെ തേടിയെത്തിയത്. ആദ്യ ഗെയിമില്‍ 10-4 എന്ന സ്‌കോറിന് മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു മാരിന്‍ പിന്മാറിയത്.

9-3 എന്ന സ്‌കോറില്‍ എത്തി നില്‍ക്കുമ്പോഴാണ് മാരിന്റെ കാലിന് പരിക്കേറ്റത്. പക്ഷേ, തുടര്‍ന്ന് കളിക്കാനായിരുന്നു മാരിന്റെ തീരുമാനം. 10.-4 എന്ന സ്‌കോറിലേക്ക് എത്തിയപ്പോഴേക്കും വേദനകൊണ്ട് തുടര്‍ന്നു കളിക്കാനാകില്ലെന്ന് മാരിന്‍ തീരുമാനിക്കുകയായിരുന്നു. വലതുകാലിനായിരുന്നു മാരിന് പരിക്കേറ്റത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top