Latest News

മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിലെത്തുന്നു; എന്തോ ആപത്ത് വരാനിരിക്കുന്നുവെന്നും പിണറായി

ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥരാക്കുകയോ, ഭയചകിതരാക്കുക്കുകയോ ചെയ്യുകയാണെന്നും പിണറായി പറഞ്ഞു. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

വിവിധ പരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് പിണറായിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ നരേന്ദ്രമോദിയെയല്ലേ പിണറായി ദേശാടനപക്ഷിയായി ഉപമിച്ചത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top