Business

ഓഹരി വിപണിയില്‍ തിരിച്ചടി

ചാഞ്ചാടി നിന്ന ഓഹരി വിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് ബുധനാഴ്ച ദൃശ്യമായത്. സെന്‍സെക്‌സ് 336.17 പോയിന്റെ നഷ്ടത്തില്‍ 36108.47ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 91.30 പോയിന്റ് ഇടിഞ്ഞ് 10831.50ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 31ഓളം ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഐടിസി, ഗ്രാസിം, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

യുഎസ്, ചൈന വ്യാപാര കരാര്‍ യുദ്ധം ഉടന്‍ പരിഹരിക്കില്ലെന്ന ആശങ്കയാണ് ആഗോള വിപണിയിലെ മാന്ദ്യത്തിനുള്ള പ്രധാന കാരണം. ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് ഇന്ത്യന്‍ വിപണിയേയും ദുര്‍ബലമാക്കുന്നത്.

എഫ്.എം.സി.ജി ഓഹരികളാണ് വിപണിയിലിന്ന് പതറിയത്. ഐ.ടി.സി ഓഹരികളുടെ വില ഒരു ശതമാനം ഇടിഞ്ഞു. വിപ്രോ ഓഹരികള്‍ക്ക് 355.45 രൂപയിലെത്തിയത് നിക്ഷേപകര്‍ ആവേശത്തോടെയാണ് നോക്കികണ്ടത്.

ആഗോള സമ്പദ് വ്യവസ്ഥയിലെ മുരടിപ്പാണ് ഏഷ്യന്‍ വിപണിക്ക് തിരിച്ചടിയാവുന്നത്. കാനഡയിലെ വ്യാവസായിക വില്‍പ്പന താഴേക്ക് പോവുകയാണ്. ജര്‍മനിയിലെ സമ്പദ് വ്യവസ്ഥയും ആശാവഹമല്ല. ജപ്പാനിലെ കയറ്റുമതി കണക്കുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും മോശം നിലയിലാണ്, നിലവിലെ സാമ്പത്തിക മുരടിപ്പ് ആഗോള തലത്തില്‍ ഒരു റിസഷന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top