തൃശ്ശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം വി ജെ ജെയിംസിന്റെ നിരീശ്വരന് എന്ന നോവലിന് ലഭിച്ചു. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. മികച്ച കവിതയായി വീരാന്‍ കുട്ടിയുടെ മിണ്ടാ പ്രാണിയും മികച്ച നാടകമായി എസ് വി വേണുഗോപാലന്‍ നായരുടെ സ്വദേശാഭിമാനിയും തെരഞ്ഞെടുക്കപ്പെട്ടു.
സി വി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഡോ.കെ.എന്‍. പണിക്കര്‍ക്കും ആറ്റൂര്‍ രവി വര്‍മയ്ക്കും വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും ലഭിച്ചു. കല്പറ്റ നാരായണനാണ് സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്കാരം.