Latest News

രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു; പ്രിയങ്കയുടെ വരവിനെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: രാഹുലിന്റെ നേതൃത്വത്തില്‍ വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കിയെന്ന് ബിജെപിയുടെ മാധ്യമവക്താവ് ബാബുല്‍ സുപ്രിയോ. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിനോട് പരിഹാസ സ്വരത്തില്‍ പ്രതികരിക്കുകയായിരുന്നു ബിജെപി.

പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്നുള്ള പരസ്യപ്രഖ്യാപനമാണിത്. കോണ്‍ഗ്രസ് എന്നും കുടുംബപാര്‍ട്ടിയാണെന്നതിന് തെളിവാണ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവെന്നും ബിജെപി പ്രതികരിച്ചു.

രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കാതെ വന്നതോടെ ഒരു ഊന്ന് വടിയായിട്ടാണ് കുടുംബത്തില്‍ നിന്നും പ്രിയങ്കയെ കൊണ്ടു വന്നിരിക്കുന്നതെന്നും മറ്റൊരു ബിജെപി വക്താവ് സാംപിത് പത്ര പറഞ്ഞു.

ഗാന്ധി കുടുംബത്തിനപ്പുറം നോക്കാനുള്ള ശേഷി പോലും കോണ്‍ഗ്രസിനില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞതായും ബിജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് കുടുംബമെങ്കില്‍ കുടുംബം തന്നെ പാര്‍ട്ടിയാവുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്നും സാംപിത് പത്ര പരിഹസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top