Kerala

ടൂറിസം മേഖലയെ ഒഴിവാക്കിയെങ്കിലും ഗതാഗത സംവിധാനമില്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

ഇത്തവണ ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്. കുമരകം, ഫോര്‍ട്ട്‌കൊച്ചി, മൂന്നാര്‍, കോവളം, തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയുന്നില്ല. ടാക്‌സി, ഓട്ടോ, ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ പണിമുടക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയുന്നില്ല.

ഇതിന് പുറമെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തങ്ങളുടെ പൗരന്‍മാര്‍ കേരളം സന്ദര്‍ശിക്കുന്നത് മുന്‍കരുതലോടെ വേണമെന്ന ജാഗ്രതാ നിര്‍ദേശവും വിനോദസഞ്ചാരികളെ കേരളത്തിലേക്ക് വരുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നുണ്ട്.

മൈനസ് 3 ഡിഗ്രിവരെയായ മൂന്നാറില്‍ നിരവധി സഞ്ചാരില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ചെറിയ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന മൂന്നാറിന്റെ ലക്ഷ്മി, സൂര്യനെല്ലി, ഇരവികുളം, എന്നിവിടങ്ങളിലേക്ക് വന്‍ തോതില്‍ ടൂറിസ്റ്റുകള്‍ എത്തിയിരുന്നു. എന്നാല്‍ പൊതുഗതാഗതം പണിമുടക്കിനെ തുടര്‍ന്ന് താറുമാറായതോടെ മൂന്നാര്‍ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാണ്. പാക്കേജ് ടൂറുകല്‍ ഏറ്റെടുത്തിരിക്കുന്ന റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേ ഉടമകള്‍ക്കാണ് 48 മണിക്കൂര്‍ പണിമുടക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top