Kerala

കൊല്ലത്ത് സിപിഐഎം നേതാവിനെ കുത്തിക്കൊന്നയാള്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് പോലീസ് പിടികൂടിയത്. കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തിയത്.

പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഐഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പക പൂണ്ടാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. അതോടൊപ്പം പ്രതിയായ സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും സിപിഎം ആരോപിക്കുന്നു.

പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഐഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top