Entertainment

വനിതാ പ്രാധാന്യം കൊച്ചി ബിനാലെയുടെ കരുത്ത്; തോമസ് ഐസക്

കൊച്ചി: വനിതാ ശാക്തീകരണത്തിന്റെ ശക്തമായ പ്രസ്താവനയാണ് കൊച്ചി മുസ്സിരിസ് ബിനാലെയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ശബരിമലയിലെ സ്ത്രീ പ്രവേശനം സജീവമായിരിക്കുന്ന ഈ കാലത്ത് ബിനാലെയുടെ സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ ആര്‍ക്കും സ്വന്തമായ വീക്ഷണം സ്വീകരിക്കാമെന്ന് തോമസ് ഐസക് പറഞ്ഞു. തന്നെ സംബന്ധിച്ച് ബിനാലെ ലിംഗ സമത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. കുടുംബസമേതമാണ് അദ്ദേഹം ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വനിതാ മതിലിന്റെ പ്രധാന്യത്തെക്കുറിച്ചാണ് ബിനാലെ പ്രദര്‍ശനങ്ങളിലെ ചില പ്രതിഷ്ഠാപനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ പ്രദര്‍ശനങ്ങള്‍ വിലയിരുത്തിയാല്‍ ഇതിന്റെ ക്യൂറേറ്റര്‍ വനിതയാണെന്നതില്‍ അത്ഭുതമില്ല.

സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസും ബിനാലെ സന്ദര്‍ശിച്ചു. ദക്ഷിണാഫ്രിക്കന്‍ കലാകാരനായ വില്യം കെന്‍ട്രിഡ്ജിന്റെ സൃഷ്ടിയും ശില്‍പ ഗുപ്തയുടെ വിലക്കപ്പെട്ട കവിയുടെ നഷ്ടപ്പെട്ട കവിതയുമാണ്(ലോസ്റ്റ് പോയട്രി ഓഫ് ദി ബാന്‍ഡ് പോയറ്റ്) ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് റാണി ജോര്‍ജ്ജ് ഐഎഎസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top