ഒടിയന്റെ വമ്പന്‍ റിലീസിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ്, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിര തന്നെ അണി നിരക്കുന്നുണ്ട്.
എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നുവെന്ന ഒരു വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചരണത്തില്‍ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി.
മമ്മൂട്ടിയുടെ പേര് എടുത്തുപറയാതെ അത്തരത്തിലുണ്ടായ പ്രചരണത്തെ തള്ളിക്കളയുകയാണ് മുരളി ഗോപി. ഒരു സിനിമയുടെ കാഴ്ചാനുഭവത്തെ പൂര്‍ണമായും നശിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള തെറ്റായ ഹൈപ്പ് എന്നാണ് മുരളി ഗോപിയുടെ മറുപടി.