Football

ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് റിയല്‍ കാശ്മീരിനെ നേരിടും

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ആതിഥേയരായ ഗോകുലം കേരള ഇന്ന് റിയല്‍ കാശ്മീരിനെ നേരിടും. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട കേരളത്തിന് മികച്ച ഫോമിലുള്ള കാശ്മീരിനെ തളയ്ക്കുക ശ്രമകരമായ ജോലിയാകും. ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് കാശ്മീര്‍ ഇന്നിറങ്ങുക.

ഏഴു കളികളില്‍ നിന്ന് ഒമ്പതു പോയിന്റ് മാത്രമുള്ള ഗോകുലം നിലവില്‍ ഏഴാം സ്ഥാനത്താണ്. കാശ്മീരിനെതിരെ ജയിച്ചാല്‍ കേരളാ ടീമിന് നാലാം സ്ഥാനത്തെത്താം.അതേസമയം ഏഴ് കളികളില്‍നിന്ന് 13 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കാശ്മീരിന് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top