കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സാഹിത്യകാരന് സന്തോഷ് ഏച്ചിക്കാനത്തിന് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസ്തുത പരാമര്‍ശം. ഇതിനെതിരെ കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് അറസ്റ്റ്.