Breaking News

മെഗാഫെസ്റ്റ് സമാപിച്ചു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ ടിവി ബ്രോഡ്ബാന്റ് എക്‌സിബിഷന്‍ സമാപിച്ചു. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന മെഗാ കേബിള്‍ ഫെസ്റ്റ് ആധുനിക സാങ്കേതിക വിദ്യയും കേബിള്‍ ടെലിവിഷന്‍ മേഖലയിലെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തിയ മേളയായിരുന്നു കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും (സിഒഎ) കേരള ഇന്‍ഫോ മീഡിയായുമാണ് മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

ഇന്ത്യയിലെയും വിദേശത്തെയും കേബിള്‍ ടിവി വ്യവസായികള്‍ പങ്കെടുത്ത മേളയില്‍ നിരവധി ടെലിവിഷന്‍ ചാനല്‍ കമ്പനികളും പങ്കെടുത്തു. കേബിള്‍ ടെലിവിഷന്‍ രംഗത്തെ നൂതന പ്രവണതകള്‍ മനസ്സിലാക്കാനുള്ള സാങ്കേതിക സെമിനാറുകളും മേളയോടനുബന്ധിച്ച് നടന്നു. ട്രായ് താരിഫ് ഓര്‍ഡറും കേബിള്‍ ടിവിയിലെ പുതിയ പ്രവണതകളും എന്ന വിഷയത്തില്‍ ട്രായ് സെക്രട്ടറി സുനില്‍ കെ ഗുപ്ത പങ്കെടുത്ത് വിഷയമവതരിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top