96 ല്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി, സണ്ണിവെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹിതന്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ആന്റണി എന്ന ടൈറ്റില്‍ കഥാപാത്രമായി സണ്ണി വെയ്ന്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.