അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം യുവ താരങ്ങളായ ഫഹദ് ഫാസിലും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു. സംവിധായകന് വിവേക് തോമസ് ഒരുക്കുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.
സണ്ണി വെയ്നും ഫഹദും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തു വിട്ടു. ബംഗളൂരില്‍ സ്ഥിര താമസമാക്കിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. നായിക ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അനു മൂത്തേടത്താണ് ഛായാഗ്രഹണം. പിഎസ് ജയ്ഹരി ഗാനങ്ങള്‍ ഒരുക്കുന്നു.