Entertainment

സണ്ണി വെയ്നിന്റെ ‘ഫ്രഞ്ച് വിപ്ലവം’; ട്രെയിലര്‍ കാണാം

സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്രവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗത സംവിധായകന്‍ മജുവിന്റെ ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

1996ന്റെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ കഥ നടക്കുന്നത്. ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെ കഥ ആരംഭിക്കുന്നു. കൊച്ചുകടവ് എന്ന ഗ്രാമത്തില്‍ അതിന് ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഫ്രഞ്ച് വിപ്ലവത്തില്‍. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈമയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. ലാലും പ്രധാനവേഷത്തിലുണ്ട്.
ലാലിന്റെ ഭാര്യാവേഷത്തില്‍ ഉണ്ണി മായയും അഭിനയിക്കുന്നു. ചെമ്പന്‍ വിനോദ്,കലിംഗ ശശി, വിഷ്ണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top