Kerala

നിരോധനാജ്ഞ ലംഘിച്ചു; ബിജെപി സംഘത്തെ പൊലീസ് നിലയ്ക്കലില്‍ അറസ്റ്റു ചെയ്തു

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോകാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരാണ് നിലയ്ക്കലില്‍ അറസ്റ്റിലായത്.

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സന്നിധാനത്തു ദര്‍ശനം നടത്തി 6 മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന പോലീസിന്റെ വ്യവസ്ഥ ബിജെപി സംഘം അംഗീകരിച്ചില്ല. തുടര്‍ന്നു പമ്പ-നിലയ്ക്കല്‍ റോഡില്‍ കുത്തിയിരുന്ന ഗോപാലകൃഷ്ണനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top