വനിതാ ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് അടിയറവ് പറഞ്ഞ് ഇന്ത്യ. ഇന്ത്യയുര്‍ത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ലോകകപ്പ് പ്രതീക്ഷയുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക്, ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവര്‍ തീരാന്‍ 3 ബോള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഇംഗ്ലണ്ട് നിലംപരിശാക്കി. ഇതോടെ കപ്പുയര്‍ത്താനുള്ള മോഹം വീണ്ടും ബാക്കിയാക്കി നീലപ്പട പുറത്തായി.
53 റണ്‍സെടുത്ത ആമി ജോണ്‍സും 52 റണ്‍സെടുത്ത നതാലി ഷെവറുമാണ് ഇംഗ്ലണ്ടിന്റെ നീക്കങ്ങള്‍ക്ക് കരുത്തേകിയത്. 34 റണ്‍സെടുത്ത സ്മൃതി മന്ഥാനയും 26 റണ്‍സെടുത്ത റോഡ്രിഗസുമാണ് ഇന്ത്യന്‍ ടീമില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അവസാന 23 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ എത്തുന്നതിനിടെ എട്ട് ഇന്ത്യന്‍ താരങ്ങളാണ് ക്രീസില്‍ വന്നുപോയത്. അതേസമയം സെമിയില്‍ ഇന്ത്യയോട് മികച്ച വിജയം നേടിയ ഇംഗ്ലണ്ടിന് ഫൈനലില്‍ ആസ്ട്രേലിയയാണ് എതിരാളികള്‍.
സ്കോര്‍: ഇന്ത്യ 112 (ഓള്‍ഔട്ട്, 19.3 ഓവര്‍); ഇംഗ്ലണ്ട് 116/2