Uncategorized

മാവോയിസ്റ്റ് ആക്രമണം; കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു

ഛത്തീസ്ഗഡ്: കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പോളിങ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലകളില്‍ ഒരുക്കിയിട്ടുള്ളത്.

അതേസമയം, മാവോയിസ്റ്റുകള്‍ ഇന്നലെ അനന്തഗഡ് ഗ്രാമത്തില്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മവോയിസ്റ്റ് മേഖലയിലെ 18 അസംബ്ലി സീറ്റുകളിലായി ഒരു ലക്ഷത്തോളം സുരക്ഷാഭടന്മാരെ വിന്യസിച്ചിരിക്കെയാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top