Breaking News

പുന്നമടക്കായലില്‍ ഇന്ന് ജലരാജാക്കന്മാരുടെ പോരാട്ടം

ആലപ്പുഴ: പുന്നമടക്കായലില്‍ ഇന്ന് ജലരാജാക്കന്മാരുടെ പോരാട്ടം. പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കും. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥി ആയിരിക്കും. കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാത്ഥികളായെത്തും.

അല്‍പ്പസമയത്തിനകം ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും. വൈകീട്ട് അഞ്ചരയോടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍.

ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നുവെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. 25 ചുണ്ടന്‍ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇക്കുറി ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. സ്റ്റാര്‍ട്ടിംഗിന് ഇത്തവണ നൂതന സാങ്കേതിക വിദ്യയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരേ സമയം മാത്രം പുറപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top