Breaking News

കെ ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം നടക്കുന്നു; കുറ്റം ചെയ്തതായി കരുതുന്നില്ല : കോടിയേരി

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടിയേരി പറഞ്ഞു. ജലീലിന്റെ ജന പിന്തുണ ലീഗിന്റെ അഹിഷ്ണുതയാണ് തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ജലീലിനെതിരെ  രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ സാധിക്കൂവെന്നും കോടിയേരി പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനം മാത്രമാണ് ജലീല്‍ നടത്തിയത്. അത് ഒരുവര്‍ഷത്തേക്കുള്ള നിയമനം മാത്രമാണ്. സ്ഥിരം നിയമനമല്ല. അതില്‍ മറ്റ് അപാകതയൊന്നുമില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top