ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. രണ്ടാം തവണയാണ് നടുഭാഗം നെഹ്റു ട്രോഫി സ്വന്തമാക്കുന്നത്. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്തും കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനത്തും തുഴഞ്ഞെത്തി.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായി എത്തിയ ഇത്തവണത്തെ ജലമേളയ്ക്ക് പതിവിലും ആവേശമായിരുന്നു