Alappuzha

ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇത്തവണയില്ല; നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ : രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കാര്യമായ പങ്കുള്ള നെഹ്‌റു ട്രോഫി ജലമാമാങ്കം ഇത്തവണയില്ല. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിവെക്കാൻ തീരുമാനമായത്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള കഴിഞ്ഞ 67 വർഷക്കാലമായി മുടക്കമില്ലാതെ ആലപ്പുഴ പുന്നമടക്കായലിൽ സംഘടിപ്പിച്ചിട്ടുണ്ട്. ജലമേള മാറ്റിവെച്ച തീരുമാനം നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ എ അലക്‌സാണ്ടറാണ് അറിയിച്ചത്. 1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. അന്നുമുതൽ എല്ലാവർഷവും കൃത്യമായി ജലമേള സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയം മൂലം തീയതി മാറ്റിവച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജലമേള നടത്താൻ കഴിയില്ല എന്നതിനാൽ ഈ വർഷം നെഹ്‌റു ട്രോഫി മത്സരം നടത്താനിടയില്ല. ഈ വർഷം നടത്താനിടയില്ലെന്ന വാർത്ത ആലപ്പുഴയിലെ കായിക പ്രേമികൾക്ക് ഏറെ നിരാശയാണ് ഉണ്ടാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top