Kerala

രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി; കോടതി വിധിയില്‍ സന്തോഷമെന്ന് നികേഷ് കുമാര്‍

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ഷാജിയ്‌ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ കോടതി നിലപാട് അംഗീകരിക്കുന്നുവെന്നും നികേഷ് പ്രതികരിച്ചു.

തുടക്കം മുതലേ വര്‍ഗീയ പ്രചാരണത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും തന്റെ ആവശ്യം ഹൈക്കോടതി തള്ളിയതില്‍ നിരാശയില്ലെന്നും നികേഷ് പറഞ്ഞു.

രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു. പൂര്‍ണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തീരുമാനിക്കുമെന്നും വിധിയ്ക്ക് പിന്നില്‍ എം.വി.നികേഷ് കുമാറിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top