Football

മെസിയുടെ കൈയ്ക്ക് ഗുരുതര പരിക്ക്; നിര്‍ണായക മത്സരങ്ങള്‍ നഷ്ടമായേക്കും

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വലതുകൈ മത്സരത്തിനിടെ ഒടിഞ്ഞു. ലാ ലിഗയില്‍ ശനിയാഴ്ച രാത്രി സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ കൈക്ക് ഒടിവു സംഭവിച്ചത്. ചുരുങ്ങിയത് മൂന്നാഴ്ചത്തെ വിശ്രമമെങ്കിലും വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ എല്‍ ക്ലാസിക്കോ ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങളില്‍ ബാഴ്‌സയ്‌ക്കൊപ്പം മെസി ഉണ്ടായേക്കില്ല. ചുരുങ്ങിയത് അഞ്ചു മത്സരമെങ്കിലും മെസിക്കു നഷ്ടമാകുമെന്നാണ് സൂചന. ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച ഇന്റര്‍ മിലാനെതിരേയും ലാ ലിഗയില്‍ ഞായറാഴ്ച റയല്‍ മാഡ്രിഡിനെതിരേയുമടക്കമുള്ള വമ്പന്‍ മത്സരങ്ങളാണ് മെസിയില്ലാതെ ബാഴ്‌സയ്ക്ക് ഇറങ്ങേണ്ടിവരിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top