Cricket

രാജ്കോട്ടില്‍ വിന്‍ഡീസിനെ തുരത്തിയോടിച്ച് ഇന്ത്യ

രാജ്‌കോട്ടില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ആദ്യ ടെസ്റ്റ് അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനും വിന്‍ഡീസിനെ പരാജയപ്പെടുത്തി. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 196 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവാണ് കളിയിലെ താരമായത്. ടെസ്റ്റില്‍ ആദ്യമായാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടുന്നത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 468 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുമായി അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top