Kerala

കണ്ണൂരിന് ഇത് സ്വപ്‌ന സാക്ഷാത്കാരം ; വിമാനത്താവളം സന്ദര്‍ശിക്കാനെത്തുന്നത് ആയിരങ്ങള്‍

വടക്കന്‍ കേരളത്തിന്റെ ടൂറിസ വ്യവസായ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയാണ് കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുവാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 9നാണ് വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ഏറോഡ്രോം ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കിയാല്‍ അധികൃതര്‍ അറിയിച്ചു. 24 ചെക്ക് ഇന്‍ കൗണ്ടറുകളും 32 എമിഗ്രേഷന്‍ കൗണ്ടറുകളും സജ്ജമായി. 11 രാജ്യാന്തര കമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതിന് താല്‍പര്യം അറിയിച്ചു കഴിഞ്ഞു. കൂടാതെ ഒരേസമയം 20 വിമാനങ്ങള്‍ നിറുത്തിയിടാവുന്ന വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വെ 4000 മീറ്റര്‍ ആക്കാനുള്ള നടപടികളും ആരംഭിച്ചു.

ഒക്ടോബര്‍ അഞ്ച് മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുവാനായി വിമാനത്താവളം തുറന്നുകൊടുത്തിരിക്കുകയാണ്. 12വരെയാണ് സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാകുക. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് പ്രവേശനം. നിരവധി പേരാണ് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്. പ്രവേശന കവാടത്തില്‍ സ്ഥാപിച്ച തെയ്യത്തിന്റെ വലിയ ചിത്രത്തിന് മുന്നില്‍ നിന്നും ഫോട്ടോ പകര്‍ത്താന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.[KGVID]http://keralavisiontv.com/wp-content/uploads/2018/10/43142662_2232096427027684_30375018034626560_n.mp4[/KGVID]

വിമാനത്താവളം സന്ദര്‍ശിക്കാനെത്തിയവരുടെ തിരക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top