ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ 2018ല്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഠ ചിത്രമാണ് അമീര്ഖാന് നായകനാകുന്ന ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രം നവംബര്‍ 7ന് തിയേറ്ററുകളിലെത്തും. തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. 2018ല്‍ ബോളിവുഡിലെ ഏറ്റവും ചെലവ് കൂടിയ ചിത്രംകൂടിയാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍.
ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ് ആയിരുന്നു ആമിറിന്റെ ധൂം 3 എത്തുന്നത് വരെ ബോളിവുഡ് ചിത്രങ്ങളുടെ ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ കയ്യടക്കിയിരുന്നത്. ധൂമിന് ശേഷം ആമിറിന്റെ തന്നെ പികെയും, ദംഗലും തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ ഭേദിച്ചു. തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ തീയ്യേറ്ററുകളില്‍ എത്തുന്നതോടെ പതിവു പോലെ നിലവിലെ റെക്കോര്‍ഡ് ആമിര്ഖാന് തന്നെ തകര്‍ക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന മോഷന്‍ പോസ്റ്ററില്‍ കുതിരപ്പുറത്ത് കുസൃതിച്ചിരിയോടെ ഇരിക്കുന്ന ആമിര്‍ഖാനെ കാണാം. യാഷ് രാജ് ഫിലിംസിന്റെ യുട്യൂബ് പേജില്‍ റിലീസ് ചെയ്തിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ ദിവസങ്ങള്‍ക്കുളളില്‍ ഇരുപത്തേഴ് ലക്ഷത്തില്‍പ്പരം പേരാണ് കണ്ടിരിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ആമിറിനൊപ്പം അമിതാഭ് ബച്ചന്, കത്രീന കൈഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്.