Film News

അമിതാഭ് ബച്ചനും അമീര്‍ ഖാനും ഒപ്പത്തിനൊപ്പം ; തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ട്രെയിലര്‍ കാണാം

ധൂം3ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

1795 ലെ കഥ പറയുന്ന ആക്ഷന്‍- അഡ്വഞ്ചര്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഫിലിപ്പ് മെഡോസ് ടെയ്ലറുടെ നോവലായ ‘കണ്‍ഫെഷന്‍സ് ഓഫ് എ തംഗ് ആന്റ് ദ കള്‍ട്ട് ഓഫ് ദ തഗ്ഗീ’ യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.  നവംബര്‍ 8 ന് ചിത്രം തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top