Business

മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍: വിസ്മയിപ്പിക്കാനൊരുങ്ങി സാംസങ്

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസങ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഓപ്പറ ഹൗസാണ് മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്‌സ്‌റ്റൈല്‍ എന്നിവയുടെ സമ്മിശ്ര അനുഭവമായിരിക്കും സാംസങ് ഓപ്പറ ഹൗസ് പ്രദാനം ചെയ്യുക.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ അവതരിപ്പിക്കുന്നത്.

ഇന്നൊവേഷന്‍, ലൈഫ് സ്‌റ്റൈല്‍, എന്റര്‍ടെയിന്‍മെന്റ്, സാംസ്‌കാരിക ഹബ്ബ് എന്നിവയുടെ കേന്ദ്രമായി മാറാനാണ് സാംസങ് ഓപ്പറ ഹൗസ് ലക്ഷ്യമിടുന്നത്. ഫിറ്റ്‌നസ്, ഫോട്ടോഗ്രാഫി, ഗെയിമുകള്‍, സംഗീതം, സിനിമകള്‍, ഭക്ഷണം, സ്റ്റാന്റ് അപ്പ് കോമഡി, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും വര്‍ഷം മുഴുവനും ഇവിടെ വച്ച് നടക്കും.

ഇന്നത്തെ ഉപഭോക്താക്കള്‍ വേറിട്ട അനുഭവമാണ് തേടുന്നത്. ബ്രാന്റുകളെ നേരിട്ട് അറിയുന്നതിനാണ് അവര്‍ക്ക് താല്‍പര്യം. ഇതിനുള്ള ഒന്നാണ് സാംസങ് ഓപ്പറ ഹൗസ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇത്. സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡണ്ടും സിഇഒയുമായ എച്ച്‌സി ഹോംഗ് പറഞ്ഞു.

സാംസങ് ഫോണുകളുടെ കേയ്‌സുകള്‍, കവറുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവ 24 അടി ഉയരമുള്ള ചുമരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഫോണ്‍ ആക്‌സസറീസിന്റെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്. കൂടാതെ ആക്‌സസറീസ് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഹൈസ്പീഡ് പബ്ലിക് വൈഫൈ സംവിധാനമുള്ള ഓപ്പറ ഹൗസില്‍ വിപുലമായ സര്‍വീസ് സെന്ററും ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top