മുംബൈ: ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യയിലെ 1000 പേരെ പിരിച്ചുവിടുന്നു.
ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വില കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നു. ഇത് കമ്പനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചതിനാലാണ് ചെലവുചുരുക്കലിന്റെ പാത സ്വീകരിച്ചത്.
സ്മാര്‍ട്ട് ഫോണിന്റെയും ടെലിവിഷന്റെയും ഓണ്‍ലൈന്‍ വില്പനയില് കമ്പനി പുറകോട്ടുപോയതാണ് പ്രധാനകാരണം. ഇതോടെ വിപണി വിഹിതത്തില്‍ എതിര് കമ്പനികള്‍ മുന്നോട്ടുവന്നു. സാംസങിന് ഇന്ത്യയില്‍ 20,000ഓളം ജീവനക്കാരാണുള്ളത്. ഇതില്‍ 1000 പേരെ കുറയ്ക്കുന്നത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് കമ്പനി കരുതുന്നത്.