Automotive

ട്രാന്‍സ്ടെക് ലോജിസ്റ്റിക്‌സിനെ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഏറ്റെടുക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര ലോജിസ്റ്റിക്‌സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ട്രാന്‍സ്ടെക് ലോജിസ്റ്റിക്കിനെ ഏറ്റെടുക്കും. ഇതിനു സഹായകമായ രീതിയില്‍ ട്രാന്‍സ്ടെക്കിന്റെ ഓഹരികളുടെ ഏറ്റെടുക്കല്‍ നടത്തിയിട്ടുണ്ട്. ഇന്‍ഫോസിസ് ഇന്‍ക്യുബേറ്റു ചെയ്ത ബോസ്റ്റണ്‍ അടിസ്ഥാനമായുള്ള സപ്ലൈ ചെയിന്‍ കമ്പനിയാണ് ട്രാന്‍സ്ടെക് സ്ഥാപിച്ചത്. ഷിപ്പെക്സ് എന്നു കൂടി അറിയപ്പെടുന്ന ട്രാന്‍സ്ടെക് മൂന്നു വര്‍ഷമായി മഹീന്ദ്ര ലോജിസ്റ്റിക്‌സുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഭാവിയില്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാവും ലോജിസ്റ്റിക്‌സ് വ്യവസായം മുന്നേറുകയെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മഹീന്ദ്ര ലോജിസ്റ്റിക്‌സ് സി.ഇ.ഒ. പിറോജ്ഷാ സര്‍ക്കാരി ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപം സ്ഥാപനത്തെ ശക്തമാക്കാനും പുതിയ സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കാനും സഹായകമാകുമെന്ന് ട്രാന്‍സ്ടെക് സഹ സ്ഥാപകന്‍ അമര്‍നാഥ് കലാലെ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top