ബഹിരാകാശത്ത് പോകാതെയും ഇനി സെല്‍ഫി എടുക്കാം. ബഹിരാകാശത്ത് പോയാല്‍ എടുക്കാന്‍ പറ്റുന്ന സെല്‍ഫികള്‍ക്കായി കിടിലന്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ സെല്‍ഫീസ്’ ആണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ആപ്പില്‍ ഇവയെല്ലാം പ്രീ-ലോഡഡ് ആണ്.
ഇതിനോടൊപ്പം തന്നെ നാസ പുറത്തിറക്കിയ ട്രാപ്പിസിറ്റ് 1 ആപ്പ് ഉപയോക്താക്കളെ വെര്‍ച്വല്‍ റിയാലിറ്റിയുടെ പുതിയ ആകാശ ലോകത്തേക്ക് ക്ഷണിക്കുന്നു. വിആര്‍ ബോക്സ് ഉപയോഗിച്ച് ആപ്പിന്റെ സഹായത്തോടെ ബഹിരാകാശം മുഴുവന്‍ ചുറ്റികാണാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐഓഎസിലും രണ്ട് ആപ്പുകളും ലഭ്യമാണ്.