Latest News

യു.എ.ഇയുടെ സഹായ വാഗ്ദാനം, കേന്ദ്രം ദുരഭിമാനം വെടിയണം : മേഥാ പട്കര്‍

കൊച്ചി: കേരളത്തിലെ പ്രളയദുരിതത്തിനായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേഥാ പട്കര്‍. കേന്ദ്ര സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും മേഥാ പട്കര്‍ പറഞ്ഞു. പ്രളയ ദുരന്തം സംബന്ധിച്ച് കേന്ദ്രം കേരളത്തോട് അവഗണനയാണ് കാണിച്ചതെന്ന് കഴിഞ്ഞ ദിവസം മേഥ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലെ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പ്രധാനമന്ത്രി അധിക ധനസഹായം നല്‍കാത്തതു രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അണക്കെട്ടുണ്ടാക്കിയ പ്രളയമാണ് കേരളത്തിലുണ്ടായത്, മഴ കനത്താലുണ്ടാകുന്ന സാഹചര്യം മുന്‍കൂട്ടി കാണേണ്ടതായിരുന്നു എന്നുമാണ് മേഥ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top